ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ.മാറ്റ്കൂട്ടാൻ യുവ താരങ്ങളുടെ സിനിമകൾ

Spread the love

ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ. ഇത്തവണ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഒന്നും ഓണം റീലിസ് ആയി എത്തില്ല. പകരം യുവ താരങ്ങളുടെ സിനിമകൾ ആണ് ഓണത്തിന് മാറ്റ്കൂട്ടാൻ എത്തുക. മൂന്ന് ചിത്രങ്ങളാണ് ഈ പ്രാവശ്യം ഓണം റീലിസ് ആയി തിയറ്ററുകളിൽ എത്തുക.യുവതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നതുപോലെ തന്നെ യുവ സംവിധായകരുടെയും ചിത്രങ്ങളാണ് ഇതെല്ലം എന്ന പ്രത്യേകതയുമുണ്ട്.

 

പാൻ ഇന്ത്യൻ ചിത്രം ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യാണ് ഓഗസ്റ്റ് 24-നാണ് റിലീസ് ചെയ്യുക. ദുൽഖർ ആരാധകർ‌ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ശ്രെദ്ധനേടിക്കഴിഞ്ഞു. സിനിമയുടെ ആദ്യ ദിന ബുക്കിങ് ഹൗസ് ഫുള്ളായതോടെ അധിക സ്ക്രീനിം​ഗ് കൂടി സിനിമ റീലിസ് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്തയുടെ സംവിധായകൻ.

അതുപോലെ ഓ​​ഗസ്റ്റ് 25-ന് റിലീസിനെത്തുന്ന ചിത്രമാണ് നിവിൻ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കമ്പനി’. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കമ്പനിയുടെ നി‍ർമ്മാണം. ഹനീഫ് അദേനിയാണ് സിനിമയുടെ സംവിധാനം.

കൂടാതെ ഓ​ഗസ്റ്റ് 25-ന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘ആ‍ർഡിഎക്സ്’. ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവ‍ർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. സിനിമയുടെ ട്രെയ്‍ലറിനും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിർമാണം. നഹാസ് ഹിദായത്ത് ആണ് ചിത്രം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *