ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ കടത്തിയ പതിനൊന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ
കൊല്ലം: ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ കടത്തിയ പതിനൊന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ. കൊല്ലം റൂറൽ ഡാൻ സാഫിന്റെയും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി നിക്സൺ സേവ്യർ ആണ് മടത്തറയിൽ നിന്ന് അറസ്റ്റിലായത്
കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് കൊല്ലത്ത് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവുമായിട്ടാണ് പ്രതി എത്തിയത്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവുമായി ബസിൽ എത്തിയ പ്രതി നിക്സൺ സേവിയറെ മടത്തറ ബസ്റ്റാൻഡിൽ നിന്നും പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്.