ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ പരീക്ഷകൾ 25 ലേക്ക് മാറ്റി
ഇടുക്കി ജില്ലയില്‍ ഇന്ന്ഹ ര്‍ത്താല്‍. കോണ്‍ഗ്രസ് ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കമെന്നാശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, ഭൂപതിവ് നിയമങ്ങള്‍ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദേശം.