കോട്ടയം ടൗണിൽ കോൺക്രീറ്റ് അടർന്നു വീണു യുവാവ് മരിച്ചു
*കോട്ടയം നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം.*
തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ ബിൽഡിംങിലായിരുന്നു സംഭവം.
കെട്ടിടത്തിനു മുകളിലെ ജനൽ പാളിയിൽ സ്ഥാപിച്ചിരുന്ന ഇഷ്ടിക അടർന്നു വീഴുകയായിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങിനെ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കും.