തിരുവനന്തപുരം വർക്കലയിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ച് 15കാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ച് 15കാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശി ബൈജു (34)വാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പായസവും മറ്റ് നിവേദ്യങ്ങളും ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും അവരിൽ നിന്നുള്ള നിര്‍ദേശ പ്രകാരം വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു