വിശുദ്ധനാട് യാത്രയുടെയും ജോബ് വിസയുടെയും പേരില്‍ സംസ്ഥാനത്ത് വന്‍ വിസ തട്ടിപ്പ്.അപേക്ഷകര്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയലധികം തുക

Spread the love

വിശുദ്ധനാട് യാത്രയുടെയും ജോബ് വിസയുടെയും പേരില്‍ സംസ്ഥാനത്ത് വന്‍ വിസ തട്ടിപ്പ്.അപേക്ഷകര്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയലധികം തുക

AJEESH  VELANILAM

കോട്ടയം: ഇസ്രായേലിലേക്കുള്ള വിസിറ്റിംഗ് വിസയും ന്യൂസിലാന്‍ഡിലേക്കുള്ള വര്‍ക്ക് വിസയുടെയും പേരില്‍ സംസ്ഥാനത്ത് വന്‍ വിസതട്ടിപ്പ്. അപേക്ഷകരില്‍ നിന്നും പിരിച്ചെടുത്ത ഒന്നരക്കോടിയിലധികം രൂപയുമായി എറണാകുളത്തെ ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങി. ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങിയതോടുകൂടി ഇടനിലക്കാരായ വയനാട്,കൂട്ടിക്കല്‍ സ്വദേശികള്‍ പരാതിയുമായി രംഗത്തെത്തി. 2022 ആഗസ്റ്റിലാണ് ഇസ്രായേലില്‍ ജോലിയുള്ള കൂട്ടിക്കല്‍ സ്വദേശി ഇസ്രായേലിലേക്ക് വിസിംറ്റിംഗ് വിസയ്ക്ക് വേണ്ടി നാല്‍പ്പത്തിനാല് പേരില്‍ നിന്നും കെയര്‍ഗീവര്‍ വിസയ്ക്കു വേണ്ടി ഇരുപത്തിയെട്ടുപേരില്‍ നിന്നും ന്യൂസിലാന്‍ഡിലേക്കുള്ള ജോലിക്കുവെണ്ടി അഞ്ചുപേരും ആറരലക്ഷം രൂപ വരെയുള്ള തുക കൈമാറുന്നത്. ഇത്തരത്തില്‍ ഒരു കോടി അറുപത്തിരണ്ടര ലക്ഷം രൂപ ഇയാള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിക്ക് കൈമാറുകയായിരുന്നു.ഈ തുകയുമായാണ് ട്രാവല്‍ ഏജന്‍സി ഉടമ മുങ്ങിയത്.വയനാട് സ്വദേശിയും കൂട്ടിക്കലിലുള്ള ഇടനിലക്കാരനാണ് പണം കൈമാറിയത്.
നാളെ.പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ കഥകള്‍. വിസ ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ ചമച്ച പ്രതി കാണാമറയത്ത്

Leave a Reply

Your email address will not be published. Required fields are marked *