കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.നടിയെ ചോദ്യം ചെയ്തത് നാലര മണിക്കൂര്‍
കൊച്ചി: കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. നാലര മണിക്കൂർ നേരമാണ് താരത്തെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത്.
ഇന്നാണ് കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു ആവശ്യം. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നൽകിയിരുന്നു. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.
ഈ കേസിന്റെ കേസിന്റെ തുടക്കം മുതൽ ദിലീപിനെതിരെ സംസാരിച്ച വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ ബൈജു കൊട്ടാരക്കര നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്:
സാഗർ ദിലീപിൽ നിന്ന് പണം വാങ്ങിയതും കൂടുതൽ ചോദിച്ചപ്പോൾ ഉണ്ടായ തർക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പൾസർ സുനി ആർക്ക് കൊടുക്കാനാണ് പെൻഡ്രൈവും ആയി വന്നത് എന്നും ഇത് ആരുടെ കയ്യിലാണ് കൊടുക്കേണ്ടത് എന്നും ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഇത് എങ്ങനെ എത്തി എന്നും ആരുടെ നിർദ്ദേശ പ്രകാരം എത്തിച്ചു എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ദിലീപിൻറെ കേസിലെ മാഡം എന്ന് ഉദ്ദേശിക്കുന്നത് ശരിക്കും ആരെയാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളാണ് കിട്ടിയിട്ടുള്ളത്.