പോലീസ് പിടികൂടിയ ആണ്‍സുഹൃത്തിനെ മോചിപ്പിക്കുവാന്‍ യുവതിയുടെ പരാക്രമം.രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.സംഭവം ചങ്ങനാശ്ശേരിയില്‍

Spread the love

പൊലീസിനു നേരേ പെൺകുട്ടിയുടെ അതിക്രമം. ആൺസുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ ആണ് തൃക്കൊടിത്താനം എസ് എച്ച് ഒ ജി അനൂപ്, സി പി ഒ ശെൽവരാജ് എന്നിവർക്ക് നേരെ പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് തൃക്കൊടിത്താനത്ത് ആണ് സംഭവം.

 

ഗോശാലപ്പറമ്പിൽ വിഷ്ണു എന്ന യുവാവാണ്പെൺകുട്ടിയുടെ സുഹൃത്ത്. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു രഹസ്യ വിവരം കിട്ടി. ഇതേതുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ ചോദ്യംചെയ്യുകയും അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്തു.  വിഷ്ണുവിനെ ജീപ്പിൽ നിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയത്. ഇയാൾക്കെതിരെ ബാർ ആക്രമണ കേസുൾപ്പടെ നിലവിലുണ്ട്.

 

സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. ശെൽവരാജ് ജീപ്പിന്റെ സൈഡിൽ നിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *