പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാവും.
ഇന്നു പേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്കിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ഇത് ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു.
ഇതോടെ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് ജെയ്ക്കിന്റെ പേരായിരിക്കും പ്രഖ്യാപിക്കുക എന്ന് ഏറെക്കുറെ ഉറപ്പായി.
നാളെ പ്രഖ്യാപനം ഉണ്ടാകും.
ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്.
സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.
ഇത് മൂന്നാം തവണയാണ് ജയ്ക് പുതുപ്പള്ളിയിൽ പോരിനിറങ്ങുന്നത്.
2016 ൽ ഉമ്മൻ ചാണ്ടിയോട് 27092 വോട്ടിനും 2021 ൽ 9044 വോട്ടിനും പരാജയപ്പെട്ടിരുന്നു