ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. പടയപ്പ തലയാറിലെ ഒരു റേഷൻ കട തകർത്തു.
ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. പടയപ്പ തലയാറിലെ ഒരു റേഷൻ കട തകർത്തു. എന്നാൽ തുമ്പിക്കൈ എത്താത്തതിനാൽ അരി എടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഒരു മാസമായി പടയപ്പ മറയൂരിൽ തമ്പടിക്കുകയാണ്. കഴിഞ്ഞ ദിവസം പച്ചക്കറി കടയും വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഒരു വീടും പടയപ്പ തകർത്തിരുന്നു.
അതേസമയം ഏത് സമയവും പടയപ്പയുടെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. പകൽ സമയത്ത് പോലും പുറത്തേക്കിറങ്ങാൻ ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്