തൃശൂരടക്കം ഏഴ് സീറ്റ് വേണമെന്ന് ബിഡിജെഎസ്, ആവശ്യം തള്ളി ബിജെപികേന്ദ്ര നേതൃത്വം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് മുന്നോട്ടുവച്ച് ആവശ്യം തള്ളിക്കളഞ്ഞ് ബിഡെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ ഏഴുസീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. തൃശൂരടക്കം ഏഴു മണ്ഡലങ്ങളായിരുന്നു മത്സരിക്കാനായി ചോദിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വം അത് പാടെ നിരസിച്ചു.
ബിജെപി പട്ടികയിലെ എ ക്ലാസ് മണ്ഡലങ്ങള്‍ നല്‍കാനാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. തൃശൂരിന് പുറമേ വയനാട്, ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളാണ് ബിഡിജെഎസ് ആവശ്യപ്പട്ടത്.
ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ആവശ്യവുമായി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ഡല്‍ഹിയില്‍ നേരില്‍ കണ്ടായിരുന്നു ഇക്കാര്യത്തിൽ ചർച്ചനടത്തിയത്.