ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിന് ട്രോൾ മഴ
അമ്പയറുമാരുടെ വിവാദ തീരുമാനങ്ങൾ മുതൽ ഇന്ത്യയുടെ ഫൈനലിലെ ഭാഗ്യക്കേട് തുടരുന്ന കണ്ട ഏഷ്യ കപ്പ് എമേർജിങ് കപ്പിൽ ഇന്ത്യ എയ്ക്ക് പാക്കിസ്ഥാൻ എയ്ക്ക് മുന്നിൽ തോൽവി. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ 128 റൺസിൻറെ തോൽവിയാണ് ഇന്ത്യക്ക് കിട്ടിയത്. 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 40 ഓവറിൽ 224 റൺസിൽ ഓൾഔട്ടായി. ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ഫൈനലിൽ ആ മികവ് ആവർത്തിക്കാൻ ആയില്ല.’
ടോസ് നേടിയത് മാത്രം ആയിരുന്നു ഇന്ത്യക്ക് ഓർത്തിരിക്കാൻ ഉണ്ടായിരുന്നത്. പാകിസ്ഥാൻ ടീമിനെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തുന്ന പ്രകടനങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. എല്ലാ മേഖലയിലും പൂർണമായ ആധിപത്യം നേടിയാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത്.
അതേസമയം ഫൈനലിൽ ഇന്ത്യയുടെ തോല്പവിക്ക് പിന്നാലെ വിവാദങ്ങളും വന്നിരിക്കുകയാണ്. ഇന്ത്യയുടെ നിഖിൻ ജോസിന്റെ ഒരു എഡ്ജ് കീപ്പർ കൈയിൽ ഒതുക്കിയപ്പോൾ അമ്പയർ അത് ഔട്ട് വിധിച്ചിരുന്നു. എന്നാൽ റീപ്ലേകളിൽ അത് ഔട്ട് അല്ലെന്ന് വ്യക്തമായിരുന്നു. കൂടാതെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായ പന്തും ഒരു നോ ബോൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പല തീരുമാനങ്ങളും ഇന്ത്യക്ക് തിരിച്ചടി ആണെന്ന് സാരം.
വളർന്നുവരുന്ന കുട്ടികൾക്ക് അവസരമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പാക്കിസ്ഥാൻ ടീമിൽ കളിച്ചവരിൽ പലരും സീനിയർ താരങ്ങളാണ്. കൂടാതെ പാകിസ്താന്റെ പ്രധാന ടീമിൽ കളിച്ചവരിൽ ചിലരും സംഘത്തിന്റെ ഭാഗമായി കളിച്ചു. അതിനാൽ തന്നെ ട്രോളുകളും സജീവൻ.” എമേർജിങ് അങ്കിൾസ് ടൂർണമെന്റ് ജയിച്ച പാകിസ്ഥാൻ ടീമിന് അഭിനന്ദനം”, ഇന്നലത്തെ മത്സരത്തിൽ പാക്കിസ്ഥാനായി സെഞ്ച്വറി നേടിയ ടായാബ് ബാബർ ആസമിനേക്കാൾ ഒരു വയസ് പ്രായം ഉള്ള ആളാണ്, ഇത് എങ്ങനെയാണ് വളർന്നുവരുന്നവരുടെ ടീം ആകുന്നത്? ഈ ചോദ്യങ്ങളൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്.