2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മമ്മൂട്ടി മികച്ച നടന്.
തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി ആണ് മികച്ച നടന്. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടിയായി വിന്‍സി അലോഷ്യസിനെയാണ് ജൂറി തെരഞ്ഞെടുത്തത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്. നന്‍പകല്‍ മയക്കമാണ് മികച്ച ചിത്രം. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.
മികച്ച സംവിധായകന് :മഹേഷ് നാരായണന്
മികച്ച ജനപ്രിയ ചിത്രം: എന്നാ താന കേസ് കൊട്
മികച്ച സ്വഭാവ നടി – ദേവി വര്‍മ
മികച്ച സ്വഭാവ നടന് – പിവി കുഞ്ഞികൃഷ്ണന്
മികച്ച വിഷ്വല്‍ എഫ്ക്ട്- അനീഷ് ടി, സുമേഷ് ഗോപാല്‍
മികച്ച തിരക്കഥാക്യത്ത് : രതീഷ് ബാലക്യഷ്ണ പൊരുവാള്
തിരക്കഥ- രാജേഷ് കുമാര്‍ ആര്
മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍, സി എസ് വെങ്കിടേശ്വരന്
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം, സാബു പ്രവദാസ്
പ്രത്യേക ജൂറിപരാമര്‍ശം: ബിശ്വജിത് എസ്, ഇരവരമ്പ്
റാഡിഷ്, വേട്ടപ്പട്ടികളും ഓട്ടക്കാരും
മികച്ച സംവിധായകന്, സ്ത്രീ സിനിമ: ശ്രുതി ശരണ്യം
മികച്ച വിഎഫ്എക്എസ്: അനീഷ് ഡി, സുമേഷ് ഗോപാല്‍ (വഴക്ക്)
ജനപ്രിയ സിനിമ: ന്നാ താന്‍ കേസ് കൊട്
മികച്ച കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90സ് കിഡ്സ്
മികച്ച നൃത്ത സംവിധാനം – ഷോബി പോള്‍ രാജ്- തല്ലുമാല
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഷോബി തിലകന് (പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന് – സൗദി വെള്ളക്ക
മികച്ച ഡബ്ബിങ് (വനിത)- പൗളി വത്സണ്‍ (സൗദി വെള്ളക്ക)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – റോണക്സ് സേവ്യര്‍ – ഭീഷ്മപര്‍വം
മികച്ച ശബ്ദ മിശ്രണം – ബിപിന്‍ നായര്‍ – ന്നാ താന്‍ കേസ് കൊട്
മികച്ച സിങ് സൗണ്ട് – വൈശാഖ് പി വി – അറിയിപ്പ്
കലാസംവിധായകന്‍- ജ്യോതിഷ് ശങ്കര്‍- ന്നാ താന്‍ കൊട്
മികച്ച സയോജകന്‍ – നിഷാദ് യൂസഫ് – തല്ലുമാല