വയനാട് പുല്‍പ്പള്ളിയില്‍ കെ എസ് ആര് ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.ആറാം മൈ ലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്.മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു.
16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും പരിക്ക് ഗുരുതരമല്ല.