ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം; ക്ഷുഭിതരായത് മന്ത്രിമാർ,
മുതലപ്പൊഴിയിൽ സന്ദർശനം നടത്തുന്നതിനിടെ മന്ത്രിമാരെ തടഞ്ഞ സഭവത്തിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര.സന്ദര്‍ശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണെന്നും ഫാ. യൂജിന്‍ പറഞ്ഞു. വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരം തടയാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫാദർ യൂജിൻ പറഞ്ഞു. കലാപാഹ്വാനത്തിനെതിരെയാണ് ഫാദർ യൂജിൻ പെരേരയ്ക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളെ കാണാതയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശത്ത് മന്ത്രിമാരുടെ സന്ദർശനം.
അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര് അനില്‍ എന്നിവരെയാണ് തടഞ്ഞത്. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.