മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്;

Spread the love

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ കൂടുതൽ കണ്ടെത്തലുകൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ കേസിലാണ് നിർണായകമായ കാര്യങ്ങൾ വെളിപ്പെട്ടത്. മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.കൂടുതൽ പേർ ഇനിയും പ്രതിപ്പട്ടികയിലേക്ക് വരുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.

മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി തന്നെ പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സർവ്വീസിൽ ഇരിക്കുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനാണ് തീരുമാനം.

നിലവിൽ സ്വകാര്യ ആവശ്യവുമായി വിദേശത്തുള്ള അന്യേഷണ സംഘത്തലവൻ ഡി വൈ എസ് പി വൈ ആർ റസ്തം നാളെ മടങ്ങിയെത്തും. നാളെ തന്നെ വിശദമായ യോഗം ചേർന്ന് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും, തിയ്യതിയും തീരുമാനിക്കും. നിലവിൽ പ്രതി ചേർക്കപ്പെട്ട മുൻ ഡിഐജി എസ് സുരേന്ദ്രന്റേയും, ഐജി ജി.ലക്ഷ്മണയുടെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികൾ അതിനുശേഷമേ ഉണ്ടാകൂ .

Leave a Reply

Your email address will not be published. Required fields are marked *