കലാപം ശമിപ്പിക്കാൻ ഇടപെടൽ നടത്തും; മുസ്ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നിനായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധി സംഘം പുറപ്പെട്ടു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്. ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാനാണ് തീരുമാനം പി.വി അബ്ദുൽ വഹാബ് എം.പിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തും. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.
പി.വി അബ്ദുൽ വഹാബ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിക്കുകയാണ്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്.
ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തും. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകും.രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തും വിലപ്പെട്ടതാണ്. മണിപ്പൂർ അതിവേഗം ശാന്തമാകട്ടെ. അതിനായി പ്രാർത്ഥിക്കാം.