ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്.

Spread the love

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അതിൽ മലയാളികളും ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിൽ രണ്ട് മലയാളികൾ ഒറ്റപ്പെട്ടു. വർക്കല സ്വദേശി യാക്കൂബ് കൊല്ലം സ്വദേശി സെയ്ദലി എന്നിവരാണ് മണാലിക്ക് സമീപം തോഷിൽ കുടുങ്ങിയത്. ട്രക്കിങ്ങിനായാണ് ഇരുവരും ഹിമാചൽ പ്രദേശിൽ പോയത്. ഇന്നലെ രാവിലെ മുതൽ ഇവരെ ഫോണിലും ബന്ധപ്പെടാനായിട്ടില്ല. ഇവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി യുവാക്കളുടെ ബന്ധുക്കൾ രം​ഗത്തെത്തി.

മണാലിയിൽ കുടുങ്ങിയ 27 മലയാളി ഡോക്ടർമാർ സുരക്ഷിതരെന്ന് കെവി തോമസ്. എറണാകുളം മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. ഇവരുമായി സംസ്ഥാന സർക്കാർ ആശയവിനിമയം നടത്തിയെന്ന് കെവി തോമസ് വ്യക്തമാക്കി. 18 ഡോക്ടർമാർ മണാലിയും ബാക്കിയുള്ളവർ കോക്സറിലുമാണ് ഉള്ളത്. ഇന്നലെ ഉച്ച മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിൽ ഉത്തേരന്ത്യയിൽ 24 പേർക്കാണ് ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി. പല നഗരങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ഹിമാചൽ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തിൽ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *