മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാള്‍ മരിച്ചു. 3 പേർക്കായി തിരച്ചിൽ
തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. തിരച്ചിലിനിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. ജീവൻ രക്ഷിക്കാനായില്ല.