സമുദ്രതീർത്തി ലംഘിച്ചെന്ന് ആരോപിച്ച 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി
സമുദ്രതീർത്തി ലംഘിച്ചെന്ന് ആരോപിച്ച 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. രാമേശ്വരത്ത് നിന്ന് ഉൾക്കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തത്.
നെടുന്തീവ് ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. മത്സ്യത്തൊഴിലാളികൾ എല്ലാവരും തങ്കച്ചിമഠം, പാമ്പൻ സ്വദേശികളാണ്. കങ്കേശൻതുറൈ ഹാർബറിലെ ലങ്കൻ നേവി ബസിലേക്ക് ഇവരെ കൊണ്ടുപോയെന്നാണ് വിവരം. ഒരാഴ്ചത്തോളം കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ പോകാൻ സാധിച്ചിരുന്നില്ല. കടൽ ഇപ്പോൾ ശാന്തമായ സാഹചര്യത്തിലാണ് മീൻപിടിത്തം പുനരാരംഭിച്ചത്.