കൊച്ചി നഗരത്തിൽ അരുംകൊല; യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി
കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.നോർത്ത് പൊലീസ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി.
നഗരത്തിൽ ഭിക്ഷ യാചിക്കുന്നവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും അവസാനിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. റോബിൻ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം.