അഗാർക്കർ സ്ഥാനം ഏറ്റെടുത്തു, ഈ 5 കാര്യത്തിൽ പ്രഖ്യാപനം ഉടൻ
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ഇന്ത്യൻ മുൻ താരം അജിത് അഗാർക്കറെ നിയമിച്ചു. ഇന്നലെയാണ് ബിസിസിഐ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള താരമാണ് അഗാർക്കർ. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. അഗാർക്കർ വന്നയുടൻ എടുക്കാൻ സാധ്യതയുള്ള 5 തീരുമാനങ്ങൾ നമുക്ക് നോക്കാം;
1. ടെസ്റ്റ് – ടി 20 ടീമുകളിൽ മാറ്റം
അജിത് അഗാർക്കറുടെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് മുഴുവൻ ടെസ്റ്റ്, ടി20 ടീമിന്റെയും അഴിച്ചുപണി ആയിരിക്കും . ടി20 ടീമിനും ടെസ്റ്റ് ടീമിനും ഇപ്പോൾ നിലവിൽ ഉള്ള താരങ്ങളുടെ ഒരു സെറ്റ് മാറി യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ടീം വന്നേക്കാം. സീനിയർ താരങ്ങൾ യുവതാരങ്ങൾക്ക് ടി 20 ഫോർമാറ്റിൽ വഴി മാറി കൊടുക്കുന്ന കാലം വരുമ്പോൾ ആരൊക്കെ ആർക്ക് പകരക്കാരാകും എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പിന് ശേഷം ഹാർദിക് പാണ്ഡ്യ ടി20 ടീമിന്റെ നായകനാകുമെന്നതും ഉറപ്പാണ്. ടെസ്റ്റ് ടീമിനെ രോഹിത് നയിക്കുമോ അതോ പകരക്കാർ ആരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കുമോ എന്നുള്ളതും കണ്ടറിയണം.
2 . ഹാർദിക് പാണ്ഡ്യ സ്ഥിരം ടി20 ക്യാപ്റ്റൻ? ഏകദിനം?
3 . ഇന്ത്യൻ ടീം ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡിന്റെ ഭാവി
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ പ്രവർത്തനത്തെ മഹത്തായതായി തരംതിരിക്കാൻ കഴിയില്ല. വലിയ ടൂർണമെന്റുകളിൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ, ദ വാളിന്റെ പരിശീലക കാലയളവിൽ ഇന്ത്യൻ ടീം പതറി. 2022ലെ ഏഷ്യാ കപ്പിലെ പുറത്താകലും കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലെ സെമി ഫൈനൽ പുറത്താകലും ആയപ്പോൾ ദ്രാവിഡിന് വിമർശകർ കൂടി. ലോക ടെസ്റ്റ്ഫൈ ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യയുടെ നാണംകെട്ട തോൽവി കോടി ആയതോടെ കാര്യങ്ങൾക്ക് തീരുമാനമായി.
ദ്രാവിഡിന്റെ നാളുകൾ എണ്ണപ്പെട്ടിട്ടില്ലെങ്കിലും 2023 ലോകകപ്പ് ടീമിന്റെ പരിശീലകനെന്ന നിലയിൽ തന്റെ കരിയർ നീട്ടാൻ മുൻ ഇന്ത്യൻ നായകന് ഒരു വലിയ പോയിന്റായിരിക്കും. ഹോം സപ്പോർട്ടിന്റെ അധിക നേട്ടം ഉണ്ടായിട്ടും ഇന്ത്യ കപ്പ് നേടാൻ പരാജയപ്പെട്ടാൽ ഇന്ത്യക്കായി മറ്റൊരു മുഖ്യ പരിശീലകനെ കണ്ടെത്തുന്നതിൽ അജിത് അഗാക്കറിന് കടുത്ത തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
4 . ഏകദിന ടീം
ലോകകപ്പിന് ശേഷം ഏകദിന ടീമിൽ എന്ത് മാറ്റങ്ങൾ ആണ് കൊണ്ടുവരാൻ പോകുന്നതെന്ന ചോദ്യമുണ്ട്, അവിടെയും യുവതാരങ്ങളെ ഇന്ത്യ ഭാവി പദ്ധതികൾക്ക് പരീക്ഷിക്കുമോ എന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തണം അഗാർക്കർ. കോഹ്ലി അടക്കമുള്ളവരുടെ തീരുമാനം അറിഞ്ഞിട്ട് യോജിച്ച തീരുമാനം അഗാർക്കർ എടുക്കണം.
5 . സീനിയർ താരങ്ങളുമായി ചർച്ച
കോഹ്ലി, രോഹിത്, ജഡേജ, അടക്കമുള്ള മുൻനിര താരങ്ങളെ ലോകകപ്പ് കഴിഞ്ഞതിന് ശേഷം സംസാരിക്കുക എന്നതാണ് മറ്റൊരു കാര്യം. ആരൊക്കെ തുടർന്ന് ഏതൊക്കെ ഫോർമാറ്റിൽ കളിക്കണം എന്നതാണ് മറ്റൊരു വളരെ പ്രധാന ചോദ്യം. അതിനുള്ള ഉത്തരവും കണ്ടെത്തണം.