പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം വരുന്നു

Spread the love

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് എടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി. ഇതില്‍ വിദേശത്ത് വച്ച പണമിടപാടുകള്‍ നടന്നുവെന്ന ആരോപണത്തിലാണ് വി ഡി സതീശനെതിരെ വിജിലിന്‍സ് കേസെടുത്തത്.

വിദേശത്ത് വച്ച് പണം കൈമാറിയെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇ ഡി അന്വേഷണം നടത്താന്‍ തിരുമാനിച്ചത്. ഇന്ത്യക്ക് വെളിയിലുള്ള ഇടപാടുകള്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ ഔദ്യോഗികമായ തടസങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇ ഡിയും അന്വേഷണം നടത്താന്‍ തിരുമാനിച്ചത്.

വി ഡി സതീശനെതിരെ എടുത്ത വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നിരുന്നു.മോന്‍സന്‍മാവുങ്കല്‍ പണം തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കേസെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *