‘സി പി എം പല പ്രാവിശ്യം വധിക്കാന്‍ ശ്രമിച്ചു, ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപെട്ടത്’ കെ സുധാകരന്
തന്നെ സി പി എം പലതവണ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപെട്ടതെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. ജി ശക്തിധരന് വെളിപ്പെടുത്തിയ കൊലപാതകശ്രമത്തെക്കുറിച്ച് തനിക്കറിയില്ലന്നും, ഇപ്പോഴെങ്കിലും അദ്ദേഹം അത് വെളിപ്പെടുത്തിയത് നന്നായെന്നും കെ സുധാകരന് പറഞ്ഞു.
കൂത്തുപറമ്പില്‍ ഒരു യോഗത്തിനെത്തിയപ്പോള്‍ തന്നെ കൊല്ലാ്ന് ശ്രമിച്ച കാര്യവും കെ സുധാകരന് അനുസ്മരിച്ചു. അവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഞാന്‍ ചായ കുടിക്കാന്‍ പോകുമെന്ന് വിചാരിച്ച കല്ലുവെട്ടിയ കുഴയില്‍ തന്നെ വധിക്കാന്‍ സി പി എം സംഘം ഒളിച്ചരുന്നു. എന്നാല്‍ അന്ന് ആ വീട്ടില്‍ ചായകുടിക്കാന്‍ പോകാത്തത് കൊണ്ട് തന്നെ കൊല്ലാന്‍ കഴിഞ്ഞില്ലന്നും സുധാകരന് വ്യക്തമാക്കി. തന്റെ ജീവനെടുക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയില്ലന്നും താന്‍ ഈശ്വര വിശ്വാസിയാണെന്നും സുധാകരന് വ്യക്തമാക്കി.
ദേശാഭിമാനി മുന്‍ അസോസിയേററ് എഡിറ്റര്‍ ജി ശക്തിധരന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് കെ സുധാകരനെ കൊല്ലാന്‍ പാര്‍ട്ടി വാടകക്കൊലയാളികളെ അയച്ചുവെന്ന് വെളിപ്പെടുത്തിയത്. അതില്‍ ഒരു അഞ്ചാം പത്തി ഉണ്ടായിരുന്നത് കൊണ്ടാണ് കെ സുധാകരന് രക്ഷപെട്ടതെന്നും ജ ശക്തിധരന് വെളിപ്പെടുത്തിയിരുന്നു.ഇതേക്കുറിച്ച് പ്രതികരിക്കവേയാണ് കെ സുധാകരന് ഈ സംഭവം വെളിപ്പെടുത്തിയത്.