മകളുടെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചുകൊടുത്ത് രോഹിത്;
ലണ്ടനിൽ നടന്ന ഫ്രോസൺ ഷോയിൽ തന്റെ രാജകുമാരി സമൈറയെ കൂട്ടിക്കൊണ്ടുപോയി അവളുടെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചുകൊടുത്ത് രോഹിത് ശർമ്മ താൻ ഒരു പെർഫെക്റ്റ് ഡാഡ് ആണെന്ന് തെളിയിച്ചു. തിയേറ്റർ രാജകുമാരിയെ അടിസ്ഥാനമാക്കിയുള്ള ഷോ കാണണമെന്ന തന്റെ മകളുടെ ദീർഘകാല സ്വപ്നം ടീം ഇന്ത്യ നായകൻ നിറവേറ്റി. രോഹിത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹൃദയസ്പർശിയായ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. രോഹിതിന്റെ കുടുംബം തമ്മിലുള്ള പരസ്പര സ്നേഹം വിഡിയോയിൽ നിന്ന് വ്യക്തമായി തന്നെ മനസിലാക്കാം.
ക്യാപ്റ്റൻ അപ്ലോഡ് ചെയ്ത വൈറലായ വീഡിയോയിൽ, രോഹിതും റിതികയും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് സമൈറയ്ക്ക് അറിയില്ല. റിതിക വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്, “സാം ആ സർപ്രൈസിനായി ആവേശത്തിലാണോ? അത് എന്താണെന്ന് നിനക്ക് എന്തെങ്കിലും ധാരണയുണ്ടോ?” ഇല്ല എന്നായിരുന്നു സമൈറയുടെ മറുപടി. മമ്മി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ലെന്നും രോഹിത് ശർമ പറഞ്ഞു. എന്നാൽ സമൈറ ഫ്രോസൺ ബോർഡ് കണ്ടയുടനെ, ആവേശത്തിലായി വലിയ പുഞ്ചിരിയോടെ അതിലേക്ക് നോക്കി. പിന്നെ അച്ഛനും അമ്മയുമൊത്ത് ഷോ ആസ്വദിച്ചു.
മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം രോഹിത് ശർമ്മ അടുത്ത ആഴ്ച വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ആദ്യ ബാച്ച് താരങ്ങൾ ഇന്ന് കരീബിയൻ ദ്വീപിലെത്തി. മുംബൈ ഇന്ത്യൻസ് നായകൻ ഉടൻ തന്നെ ടീമിൽ ചേരുകയും ബാക്കിയുള്ള സ്ക്വാഡ് അംഗങ്ങൾക്കൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്യും. ജൂൺ 12 ന് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഒരു പരിശീലന മത്സരം കളിക്കും.
ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളിൽ രോഹിത് ഇടംപിടിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഡബ്ല്യുടിസി ഫൈനലിലാണ് 36-കാരൻ അവസാനമായി കളിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഇന്നിംഗ്സിലും അർധസെഞ്ച്വറി നേടുന്നതിൽ പരാജയപ്പെട്ട താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കണം എന്ന ആവശ്യവും ശക്തമായിരുന്നു.
WI പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്