നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു ഹൈക്കോടതിയുടെ നിർദേശം. എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കിയോ എന്നും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19നകം മറുപടി നൽകണമെന്നാണ് നിർദേശം. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *