ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന് എ ആര് റഹ്മാന്, റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന് എ.ആര് റഹ്മാനെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങാറുള്ളത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതലും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാന് ഗാനങ്ങള്‍ ആലപിക്കാറുള്ളത്. 1992-ല്‍ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ.ആര് റഹ്മാന് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
പ്രായ കാലഭേദമില്ലാതെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ മൂളി നടക്കുന്നുണ്ട്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ‘മാമന്നന്’ ആണ് എ. ആര് റഹാമന്റെ സംഗീത സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിലെ ഗാനങ്ങള്‍ ഒരുക്കിയതും എ. ആര് റഹ്മാന് ആയിരുന്നു.പൊന്നിയിന്‍ സെല്‍വനിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.