സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും ഗവര്‍ണര്‍ പുറത്താക്കി
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അസാധാരണമായൊരു നടപടിയിലൂടെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്നും ഗവര്‍ണ്ണര്‍ പുറത്താക്കി. തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍ എന്‍ രവിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൂണ്‍ 14 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം റിമാന്‍ഡിലാണ്.
മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണ്ണര്‍ ഒരു മന്ത്രിയെ പുറത്താക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കാണ് സെന്തില്‍ ബാലാദി അറസ്റ്റിലായത്. മന്ത്രി സ്ഥാനത്തിരിക്കുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടാക്കാട്ടിയാണ് ഗവര്‍ണ്ണര്‍ ആര്‍ എന്‍ രവി ഈ അസാധാരണ കൈക്കൊണ്ടത്.
ഇപ്പോള്‍ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായാണ് സ്റ്റാലിന്‍ മന്ത്രി സഭയില്‍ തുടരുന്നത്. ജൂഡീഷ്യല്‍ കസ്റ്റഡി അപേക്ഷ സ്വീകരിക്കുമ്പോള്‍ സെന്തില്‍ ബാലാജി മന്ത്രിയായി തുടരുന്നതിനെതിരെ രേഖാ മൂലം ഗവര്‍ണ്ണര്‍ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സെന്തില്‍ ബാലാജിയെ സ്റ്റാലിന്‍ മന്ത്രി സഭയില്‍ നിന്നും ഗവര്‍ണ്ണര്‍ പുറത്താക്കിയത്