കാലവർഷം: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 13 ജില്ലകളിൽ യെല്ലോ അലർട്ട്
കാലവർഷം: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 13 ജില്ലകളിൽ യെല്ലോ അലർട്ട്
നാളെ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും മറ്റു 13 ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
ഇന്ന് കാലവർഷം ശക്തമായിരുന്നു. വൈകിട്ട് ആറു മണിവരെയുള്ള കണക്ക് പ്രകാരം *കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ 124 മില്ലിമീറ്റർ മഴ ലഭിച്ചു.*
കൂടുതൽ മഴ ലഭിച്ച മറ്റു കേന്ദ്രങ്ങൾ
കണ്ണൂർ എയർപോർട്ട്: 121
കണ്ണൂർ സിറ്റി:88
തവന്നൂർ: 80
പട്ടാമ്പി: 72
കോട്ടയം: 59
ചേർത്തല: 52
*കഴിഞ്ഞ ഒരു മണിക്കൂറിൽ കണ്ണൂർ എയർപോർട്ടിൽ 68 മിമീ, മട്ടന്നൂരിൽ 65 മിമീ മഴയും പെയ്തു.*
നിലവിൽ അറബിക്കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷ വഴി കരകയറി ചത്തീസ്ഗഡിലെത്തിയ ന്യൂനമർദം കാലവർഷക്കാറ്റിനെ സ്വാധീനിക്കുന്നുണ്ട്.
ഒപ്പം അറബിക്കടലിൽ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ)യുടെ സാന്നിധ്യവും മഴക്ക് അനുകൂലമാണ്.
ഗുജറാത്ത്തീരം മുതൽ കേരളതീരം വരെ ന്യൂനമർദപാത്തിയും നീണ്ടു കിടക്കുന്നു. അതിനാൽ പടിഞ്ഞാറൻ തീരത്ത് കാലവർഷം ശക്തിപ്പെടാനുള്ള എല്ലാ അനുകൂല സാഹചര്യവും നിലനിൽക്കുന്നു.