തമന്നയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്, ടീഷര്‍ട്ടിലും താരത്തിന്റെ മുഖം; കണ്ണ് നിറഞ്ഞ് നടി
ആരാധകന്റെ കൈയ്യിലെ ടാറ്റൂവില്‍ തന്റെ മുഖം കണ്ട് കണ്ണ് നിറഞ്ഞ് നടി തമന്ന. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്ന തമന്നയുടെ അടുത്തേക്ക് ഈ ആരാധകന് വരികയായിരുന്നു. കയ്യില്‍ തമന്നയ്ക്കു വേണ്ടിയുള്ള പൂക്കളുമായെത്തിയ ആരാധകന് തന്റെ കയ്യിലെ ടാറ്റൂ കാണിച്ചു.
തമന്നയുടെ മുഖവും ഒപ്പം ലവ് യു തമന്ന എന്നുമാണ് ടാറ്റൂ ചെയ്തിരുന്നത്. ടീഷര്‍ട്ടില്‍ തമന്നയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരുന്നു. തമന്നയെ കണ്ട ഉടന്‍ തന്നെ നടിയുടെ കാല് തൊട്ടു വന്ദിച്ച ആരാധകനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്.
തമന്നയുടെ കണ്ണ് നിറയുന്നത് വീഡിയോയില്‍ കാണാം. പല തവണ ആരാധകനോട് തമന്ന നന്ദി പറഞ്ഞു. തന്നോടുളള സ്നേഹം കണ്ട് അമ്പരന്ന തമന്ന തിരികെ കാറില്‍ കയറുവോളം ആരാധകനോട് സംസാരിക്കുകയും നന്ദി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
തമന്നയ്ക്ക് ലഭിക്കുന്നത് വലിയ അംഗീകാരമാണ് ഇതെന്നും ഇത്രയും സ്നേഹം കിട്ടണമെങ്കില്‍ ഭാഗ്യം വേണമെന്നുമാണ് വീഡിയോക്ക് എത്തുന്ന കമന്റുകള്‍. എന്നാല്‍ ഇങ്ങനെയുള്ള അന്ധമായ ആരാധനയും സ്നേഹപ്രകടനങ്ങളും ഭയപ്പെടുത്തുന്നതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.