നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഇളവ് :പി.ഡി.പി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅ്ദനി കേരളത്തിലേക്ക്
നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഇളവ് :പി.ഡി.പി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅ്ദനി കേരളത്തിലേക്ക്
സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന.
മഅ്ദനിയെ 12 പൊലീസുകാർ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാൻ നിർദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.
തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്നാണ് മഅ്ദനി കേരളത്തിലെത്തുക. തുടര്‍ന്ന് 12 ദിവസം കേരളത്തിൽ തുടരും. പിതാവിനെ കാണാൻ മാത്രമാണ് മഅ്ദനി നാട്ടിലെത്തുന്നത്. കേരളത്തിലേക്ക് വരാൻ മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.
20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലിരിക്കെ കർണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.