രാഹുല്‍ ഗാന്ധി ശരിക്കും ‘ദേവദാസ്’, പട്ന ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ കെട്ടി ബി.ജെ.പി, ഒപ്പം ഷാരൂഖ് ഖാന്റെ ഡയലോഗും
ബിഹാറിലെ പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു ചേരുമ്പോള്‍ ബിജെപി നേതാക്കളും അസ്വസ്ഥരാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രതിപക്ഷ ഐക്യനിര കൈകോര്‍ക്കുമ്പോള്‍ പരിഹസിക്കുകയാണ് ബിജെപി നേതൃത്വം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ പട്നയിലെത്തി കഴിഞ്ഞു.
ഇതിനിടയിലാണ് പട്നയിലെ ബിജെപി ഓഫീസിന് മുന്നില്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി കൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ന്നത്. പണ്ട് ദിലീപ് കുമാറും 2002ല്‍ ഷാരൂഖ് ഖാനും അവിസ്മരണീയമാക്കിയ ദേവ്ദാസ് എന്ന കഥാപാത്രത്തിന്റെ ചിത്രത്തോടൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രവും പോസ്റ്ററില്‍ ഇടം പിടിച്ചത്. ദേവ്ദാസ് സിനിമയിലെ പ്രശസ്തമായ ഡയലോഗും ഇതില്‍ ഉണ്ട്. റിയല്‍ ലൈഫ് ദേവദാസ് എന്നാണ് രാഹുല്‍ ഗാന്ധിയെ ഈ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
തന്റെ കാര്യപ്രാപ്തിയില്ലായ്മ കൊണ്ട് എല്ലാവരേയും നഷ്ടപ്പെട്ട നായകനാണ് ദേവദാസ്. സിനിമയില്‍ ഷാരൂഖ് ഖാന് പറയുന്ന പ്രശസ്തമായ ഡയലോഗും പോസ്റ്ററിലുണ്ട്. അതിങ്ങനെ..