സര്‍ജറി ചെയ്ത് ചെയ്താണോ ഈ രൂപത്തിലായത്; നെഗറ്റീവ് കമന്റിന് വായടപ്പിയ്ക്കുന്ന മറുപടി നല്‍കി ഹന്‍സിക
യോഗദിനത്തില്‍ ഹന്‍സിക പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വന്ന ഒരു കമന്റും നടി അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഹന്‍സികയുടെ ശരീര ഭാരം കുറഞ്ഞതിനെ കുറിച്ചായിരുന്നു ഒരാളുടെ കമന്റ്. ഒരുപാട് സര്‍ജ്ജറികള്‍ കഴിഞ്ഞാണ് ഇങ്ങനെ ആയതെന്ന് അയാള്‍ പറയുന്നു
ഈ നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു, എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു- എന്നാണ് അയാളുടെ കമന്റ്. അതിന് താഴെ മറുപടിയുമായി ഹന്‍സിക എത്തി. ‘എനിക്ക് എന്റെ കാര്യം മാത്രമേ പറയാന്‍ പറ്റൂ.
ഇങ്ങനെ ആവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് യോഗ എന്നെ ഒരുപാട് സഹായിച്ചു. അതിലെ രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍, യോഗ പോസിറ്റീവിറ്റി പരത്താന്‍ ഒരുപാട് സഹായിക്കും’ എന്നാണ് ഹന്‍സികയുടെ മറുപടി.
അടുത്തിടെയാണ് സൊഹൈയില്‍ കതൂരിയയുമായുള്ള ഹന്‍സികയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും ഇന്റസ്ട്രിയില്‍ വളരെ സജീവമാണ് നടി. പാര്‍ട്ണര്‍, 105 മിനിട്ട്, മൈ നൈം ഈസ് ശ്രുതി, റൗഡി ബേബി, ഗാര്‍ഡിയന്‍, ഗാന്ധാരി, മന്‍ തുടങ്ങി നിരവധി സിനിമകളാണ് നിലവില്‍ നടി കരാറ് ചെയ്തിരിയ്ക്കുന്നത്. അതിനൊപ്പം നാഷ്, മൈത്രി എന്നീ വെബ് സീരീസുകളും ചെയ്യുന്നുണ്ട്.