തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി പിടിച്ചു ഗുരുതര പരുക്ക്.
ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വെച്ച് ആളുകള്‍ പിറകേ ഓടുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.
ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൗഷിക് എന്ന കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി.