ഹനുമാന് കുരങ്ങിനെ ഹോട്ടലിനടുത്തുള്ള പുളിമരത്തില്‍ കണ്ടെത്തി
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മാസ്ക്കറ്റ് ഹോട്ടലിന് സമീപത്തുള്ള പുളിമരത്തില്‍ നിന്ന് കണ്ടെത്തി. സ്ഥലത്ത് കുരങ്ങിനെ പിടിക്കാനായി മൃഗശാല ജീവനക്കാരും എത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃഗശാലയില്‍ നിന്നും ഹനുമാന് കുരങ്ങ് ചാടിപ്പോയത്.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുമെത്തിച്ച ഹനുമാന് കുരങ്ങുകളിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് പെണ്‍കുരങ്ങിനൊപ്പം ഒരു ആണ്കുരങ്ങിനെയും കൊണ്ടുവന്നിരുന്നു.
വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കവെയാണ് പെണ്‍കുരങ്ങ് ചാടി പോകുന്നത്. പിന്നാലെ മൃഗശാല ജീവനക്കാര്‍ തിരിച്ചലില്‍ നടത്തിയിരുന്നു. മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും ചാടിപ്പോയ കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ വച്ചിരുന്നു.