20 ദിവസത്തിനിടെ നടന്നത് എട്ട് മരണം; ഡെങ്കിപ്പനിയില്‍ വിറച്ച് എറണാകുളം ജില്ല

Spread the love

ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച 1238 പേരില്‍ 875 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. ഈമാസം ഇതുവരെ 389 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ് മാസം വരെ ആറ് മരണം സ്ഥിരീകരിച്ചിടത്ത് ജൂണില്‍ മാത്രം എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ലയുടെ കിഴക്കന്‍ മേഖലകളിലും തൃക്കാക്കരയിലുമാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഡെങ്കി ബാധിതരുടെ എണ്ണം കുറവല്ല. രോഗ വ്യാപനം കുടുതലുള്ള തൃക്കാക്കര , ചൂര്‍ണിക്കര, വാഴക്കുളം മൂക്കന്നൂര്‍, കുട്ടമ്പുഴ, പായിപ്ര, എടത്തല പ്രദേശങ്ങള്‍ക്ക് പുറമെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറല്‍ പനികളും വ്യാപകമാണ്. 16,537 പേരാണ് വിവിധ പനികളുമായി ചികിത്സ തേടിയത്.തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. പൊതുവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *