സ്പിൻ ബോളിങ്ങിൽ പുറത്താക്കിയതിന്റെ കലിപ്പ്, ബാറ്ററെ കഴുത്തുഞെരിച്ച് കൊന്ന ബൗളർ ഒളിവിൽ
ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് സൗഹൃദ മത്സരം കൊലപാതകത്തിൽ കലാശിച്ചു. ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കഴുത്തുഞെരിച്ച് യുവാവ് കൊള്ളുക ആയിരുന്നു. പിന്നീട് പ്രതി സഹോദരന്റെ സഹായത്തിൽ രക്ഷപ്പെടുക ആയിരുന്നു.
ഇന്നലെ വൈകുന്നേരം കാൺപൂരിലാണ് സംഭവം നടന്നത്. സ്പിൻ ബോളിങ്ങിൽ തന്നെ പുറത്താക്കിയ സച്ചിൻ എന്ന ചെറുപ്പക്കാരനെ ഹര്‍ഗോവിന്ദാണ് കൊന്നത്. സംഭവശേഷം സഹോദരനറെ സഹായത്തോടെ ഓടി രക്ഷപെട്ട പ്രതിക്കായിട്ടുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സച്ചിന് ആക്രമണം നേരിട്ട എന്നറിഞ്ഞ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആ സമയത്ത് കളിക്കളത്തിൽ ഉണ്ടായിരുന്ന കുട്ടികളിൽ നിന്ന് പോലിസ് വിവരം ശേഖരിക്കുന്നു.