‘സന്ദേശം’ സിനിമയിലെ ‘പ്രശാന്തന്‍ കോട്ടപ്പള്ളി’യെ ഓര്‍മയുണ്ടോ? ഇനി ധ്യാനിനൊപ്പം വീണ്ടും സിനിമയിലേക്ക്
‘സന്ദേശം’ സിനിമയിലെ ബാലതാരം വീണ്ടും സിനിമയിലേക്ക്. പ്രഭാകരന്‍ കോട്ടപ്പള്ളിയുടെയും പ്രകാശന്‍ കോട്ടപ്പള്ളിയുടെയും അനിയനായ പ്രശാന്തന്‍ കോട്ടപ്പള്ളി ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. സന്ദേശത്തില്‍ ബാലതാരമായി എത്തിയ രാഹുല്‍ ലക്ഷ്മണ്‍ 32 വര്‍ഷത്തിന് ശേഷമാണ് വീണ്ടും സ്‌ക്രീനിന് മുന്നിലെത്തുന്നത്.
സിനിമയില്‍ നിന്നും മാറി നിന്ന രാഹുല്‍ ഇപ്പോള്‍ ഡോക്ടറാണ്. സ്വന്തമായി ഒരു ക്ലിനിക്ക് നടത്തുകയാണ് രാഹുല്‍. എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിലാണ് രാഹുല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി 72-ാം വയസിലാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
തമിഴ് ബ്രാഹ്‌മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് എസ്.എന്‍ സ്വാമി സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മ്മാണം പി രാജേന്ദ്ര പ്രസാദാണ്. മകന്‍ ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകന്‍.
ഷാജി കൈലാസ്, കെ മധു, എ കെ സാജന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ശിവറാം. 1980-ല്‍ പുറത്തിറങ്ങിയ ‘ചക്കരയുമ്മ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ്.എന്‍ സ്വാമി മലയാള സിനിമയിലെത്തുന്നത്. പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ഇരുപതാം നൂറ്റാണ്ട്’ തുടങ്ങി അമ്പതോളം സിനിമകള്‍ക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്.