മൂന്നാറില്‍ കുതിരസവാരി നടത്തുന്നതിനിടെ പെണ്‍കുട്ടിക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു
മൂന്നാറില്‍ കുതിരസവാരി നടത്തുന്നതിനിടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു. മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനിക്കാണ് കടിയേറ്റത്. മാട്ടുപ്പട്ടി റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.