കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കോട്ടയം പൂവന്‍തുരുത്ത് സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിട്ടി ജീവനക്കാരനായ ളാക്കാട്ടൂര്‍ സ്വദേശി ജോസിനെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടിച്ച് പൊലീസിന് കൈമാറി. ഫാക്ടറിയില്‍ ഇയാള്‍ അതിക്രമിച്ച് കറയിയത് ചോദ്യം ചെയ്തതിനാലാണ് ആക്രമണം നടത്തിയെന്നാണ് വിവരം.
മറ്റൊരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി, പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനി ഫാക്ടറിയ്ക്കുള്ളില്‍ കയറാനുള്ള ശ്രമം സെക്യൂരിറ്റി ജീവനക്കാരനായ ജോസ് തടഞ്ഞതില്‍ പ്രകോപിതനായ ഇയാള്‍ ജോസിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.