കെ റെയിലിനെതിരെ സാംസ്കാരിക പ്രതിരോധത്തിന് സംസ്കാരസാഹിതി.
കെ റെയിലിനെതിരെ സാംസ്കാരിക പ്രതിരോധത്തിന് സംസ്കാരസാഹിതി.
കോട്ടയം : കേരളത്തിന്റെ സാമൂഹ്യ ഘടനയെ മുച്ചൂടും തകർക്കുന്ന കെ റെയിൽ പദ്ധതി യ്ക്കെതിരെ ജില്ലയിലെ സാംസ്കാരിക പ്രവർത്തകരെ അണിനിരത്താൻ കെ.പി.സി.സി.സംസ്കാരസാഹിതി ജില്ലാ സമ്മേളനം തീരുമാനിച്ചു.
“കെ റെയിൽ വേഗതയല്ല വേദനയാണ്” എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെത്തുന്ന സംസ്കാര സാഹിതി സംസ്ഥാന കലാജാഥയ്ക്ക് വൻ സ്വീകരണം ഒരുക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.കലാജാഥ മെയ് 9 ന് മാടപ്പള്ളി യിലും 10ന് നട്ടാശ്ശേരിയിലും എത്തും.
ജില്ലാ ചെയർമാൻ ജസ്റ്റിൻ ബ്രൂസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ കൺവീനർ എൻ.വി.പ്രദീപ്കുമാർ ഉത്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി,സാഹിതി സംസ്ഥാന വൈസ് ചെയർമാൻ കൈനകരി ഷാജി, സംസ്ഥാന സെക്രട്ടറി വൈക്കം എം.കെ.ഷിബു, ജില്ലാ ജനറൽ കൺവീനർ എം.കെ.ഷമീർ, കൗൺസിലർമാരായ സജീവ് മാത്യു,മോളിക്കുട്ടി സെബാസ്റ്റ്യൻ,സാഹിതി ജില്ലാ ഭാരവാഹികളായ തോമസ് പാലാത്ര,സുരേന്ദ്രൻ കൊടിത്തോട്ടം,ലിബിൻ ജോസഫ്, മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഗീത ശ്രീകുമാർ, ഹെൻട്രി ജോൺ, രഞ്ജിത്ത് അറയ്ക്കൽ,സക്കീർ ചിങ്ങം പള്ളി,അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.