പ്രഭാസ് ചിത്രത്തില്‍ വില്ലന്‍ കമല്‍ ഹാസന് ; പ്രൊജക്ട് കെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്റ്റ് കെ. സിനിമയില്‍ കമല്ഹാസന് പ്രഭാസുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രൊജക്റ്റ് കെയില്‍ പ്രതിനായക വേഷം ചെയ്യാന്‍ കമല്ഹാസന് ഓക്കെ പറഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് പ്രതിഫലമായി വന്‍ തുകയാണ് ലഭിക്കുന്നത്.
പ്രൊജക്ട് കെ സിനിമയുടെ ഷൂട്ടിംഗ് 70% പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു, ചിത്രം 2024 സംക്രാന്തി റിലീസിനുള്ള തയ്യാറെടുപ്പിലാണെന്നും പറയപ്പെടുന്നു. പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയെങ്കിലും അടുത്തിടെ ചിത്രം മാറ്റിവയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ അതേ തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യാനുള്ള നീക്കത്തിലാണ് തങ്ങളെന്നും തുടര്‍ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
സംവിധായകന് നാഗ് അശ്വിന് നയിക്കുന്ന ഈ മാസ്റ്റര്‍പീസില്‍ പ്രഭാസിനൊപ്പം ദീപിക പദുക്കോണും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടും. മുതിര്‍ന്ന നിര്‍മ്മാതാവായ അശ്വിനി ദത്താണ് വന്‍ ബജറ്റില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.