കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പിടിച്ചത്.
സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇതേ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി