വയറ്റിലെ മുറിവ് മരണശേഷം?; ഷോളയൂരിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഷോളയൂര്‍ ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണശേഷമാണ് യുവാവിന്റെ വയറ്റില്‍ മുറിവുണ്ടായത്. ഇത് മരിച്ച ശേഷം വന്യജീവികള്‍ കടിച്ചതാകാമെന്നാണ് നിഗമനം.
മണികണ്ഠന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. പുലര്‍ച്ചെയാണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തുന്നത്. വയറിന്റെ ഭാഗത്ത് കടിയേറ്റ ആഴത്തിലുള്ള മുറിവുമുണ്ട്.
വന്യജീവി ആക്രമണമാകാം മരണകാരണമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. കാട്ടുപന്നി ആക്രമിച്ചതാകാമെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.