അനിയന്‍ മിഥുന്‍ എന്റെ അനിയന്‍ അല്ല; കുടുംബ ചിത്രവുമായി മിഥുന്‍ രമേശ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമാണ് ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥി അനിയന്‍ മിഥുന്റെ ‘പ്രണയകഥ’. ആര്‍മി ഓഫീസറായ പെണ്‍കുട്ടിയുമായുള്ള ഒരു കഥ ആയിരുന്നു അനിയന്‍ മിഥുന്‍ പറഞ്ഞത്. കഥയിലെ പൊരുത്തക്കേടുകളുംയാഥാര്‍ഥ്യമില്ലായ്മയുമാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
ഈ അവസരത്തില്‍ അവതാരകനും നടനുമായ മിഥുന്‍ രമേശ് പങ്കുവച്ച പോസ്റ്റ് ആണ് വൈറല്‍. ”എന്റെ അനിയന്റെ പേര് നിഥിന്‍ രമേശ് എന്നാണ്. അനിയന്‍ മിഥുന്‍ എന്റെ അനിയന്‍ അല്ല” എന്നാണ് മിഥുന്‍ രമേശ് തന്റെ അമ്മക്കൊപ്പം അനിയനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സംവിധായകന്‍ ഒമര്‍ ലുലു അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ”സത്യത്തില്‍ താങ്കള്‍ അനിയന്‍ മിഥുനെ ട്രോളിയതാണോ?, മിഥുന്റെ അനിയാ എന്നു വിളിക്കാമോ?” എന്നിങ്ങനെ രസകരമായ കമന്റുകളാണ് മിഥുന്‍ പങ്കുവച്ച പോസ്റ്റിന് ലഭിക്കുന്നത്.
ബിഗ് ബോസ് ഷോയില്‍ വീക്ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് അനിയന്‍ മിഥുന്‍ എന്ന മത്സരാര്‍ത്ഥി ഇന്ത്യന്‍ ആര്‍മിയിലെ ഒരു പാരാ കമാന്‍ഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്.
കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയിലെ പാരാ കമാന്‍ഡോ ആയ സനയെ പരിചയപ്പെട്ടെന്നും അവര്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവര്‍ പ്രൊപ്പോസ് ചെയ്തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുന്‍പ് ആ ഓഫിസര്‍ ഒരു യുദ്ധത്തില്‍ മരിച്ചു എന്നുമാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്.