കാസർകോട്ഒ ഴുക്കിൽപെട്ട് കാണാതായ ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു.
കാസർകോട്: പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയൽ സ്വദേശി നിതിൻ (31), ഭാര്യ ദീക്ഷ (23), വിദ്യാർഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. പയസ്വിനി പുഴയിലാണ് ഇവർ ഒഴുക്കിൽപെട്ടത്.
നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്. വൈകിട്ടോടെ കുണ്ടുംകുഴിയിലാണ് സംഭവം നടന്നത്. കർണാടക സ്വദേശികളായ പത്തുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂവരും ഒഴുക്കിൽപെടുകയായിരുന്നു.