ദുല്‍ഖര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി.പ്രകാശ്!
ദുല്‍ഖര്‍ നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജിവി പ്രകാശ്. സിത്താര എന്റര്‍ടൈന്‍മെന്റ്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം്. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ജി വി പ്രകാശിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്.
വാത്തി, സൂരാരി പോട്ര്, മദിരാശി പട്ടണം, ആടുകളം, തെറി, അസുരന്, രാജാറാണി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്റെ ദുല്‍ഖര്‍ ചിത്രത്തിലും സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുകയാണ് സംഗീതാരാധകര്‍.
പ്രൊഡക്ഷന്‍ നമ്പര്‍ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സീതാ രാമത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.
നാഗ വംശി, സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കേരളത്തില്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും.