ഒരു ദിവസം രാത്രി ഒരു മൂഡ് ക്രിയേറ്റ് ചെയ്ത് രണ്‍ബീര്‍ അവരുടെ വീട്ടിലെത്തി; കങ്കണയ്ക്ക് നടനോട് വൈരാഗ്യമുണ്ടാകാനുള്ള കാരണം തുറന്നുപറഞ്ഞ് കെ ആര് കെ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ രാമന്റെ വേഷത്തിലേക്ക് രണ്‍ബീറിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. സ്ത്രീലമ്പടനും ലഹരിയ്ക്ക് അടിമയും പി ആര് വര്‍ക്കുകള്‍ കൊണ്ട് മാത്രം നിലനിന്നു പോകുന്നതുമായ ഒരു മെലിഞ്ഞ വെള്ളെലിയാണ് രണ്ബീറെന്നായിരുന്നു നടിയുടെ പരാമര്‍ശം.
നടിയുടെ ഈ വിവാദപ്രസ്താവന ബോളിവുഡ് മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ കങ്കണയും രണ്‍ബീറും ഇത്രയും വലിയ ശത്രുക്കളാകാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിവാദനായകന്‍ കെആര്‍കെ.
ഒരു നായികയും തന്നോട് നോ പറയില്ല എന്ന ഒരു തെറ്റായ വിശ്വാസം രണ്‍ബീറിന് ഉണ്ടായിരുന്നു. ആ സമയത്താണ് കങ്കണയില്‍ നടന്റെ കണ്ണ് പതിഞ്ഞത്. അന്നുമുതല്‍ രണ്‍ബീര്‍ കങ്കണയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാകാന്‍ തുടങ്ങി.
അങ്ങനെ ഒരു ദിവസം രാത്രി ഒരു മൂഡ് ക്രിയേറ്റ് ചെയ്ത് രണ്‍ബീര്‍ കങ്കണയുടെ വീട്ടിലെത്തി. അതിനുള്ള ശ്രമം തുടങ്ങി. എന്നാല്‍ തനിക്ക് താല്പര്യമില്ലെന്ന് കങ്കണ പറഞ്ഞു,’ കെആര്‍കെ പറയുന്നു.