ഏറെ പ്രിയപ്പെട്ട അഭിനേതാവ്, ഞങ്ങളുടെ വില്ലന്‍ കൂളാണ്; വിജയ് സേതുപതിയെ കുറിച്ച് ഷാരൂഖ് ഖാന്
‘പഠാന്’ സിനിമയിലൂടെ ഗംഭീര വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ വളരെ ആക്ടീവാണ് ഷാരൂഖ് ഖാന്. മിക്കപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്താറുണ്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ‘ജവാന്’ എന്ന സിനിമയാണ് ഷാരൂഖിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷാരൂഖ് നല്കിയ മറുപടികളാണ് ശ്രദ്ധ നേടുന്നത്. ‘ഞങ്ങളുടെ ജവാന് വില്ലനെ കുറിച്ച് പറയൂ എസ്ആര്‍കെ’ എന്നായിരുന്നു ഒരു ചോദ്യം. ഇതിന് മറുപടിയായി ‘വിജയ് സേതുപതി അടിപൊളിയാണ്, ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ്. ജവാനില്‍ അദ്ദേഹം വളരെ കൂളാണ്’ എന്നാണ് ഷാരൂഖ് പറഞ്ഞത്.
ജവാന് റെഡിയല്ലേ എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് റിലീസിനായി എല്ലാം സെറ്റാണ് എന്നും ഷാരൂഖ് മറുപടി നല്കി. പഠാന് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ‘ജവാന്’. സെപ്തംബര്‍ 7ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് തീയതി മാറ്റുകയായിരുന്നു. നയന്‍താരയാണ് ജവാനിലെ നായിക. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുന്നത്.
ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെയും വിജയ് സേതുപതിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്. പഠാന് ഗംഭീര വിജയമായതു കൊണ്ട് തന്നെ ജവാനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.