എനിക്ക് ആ വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ല: വിനീത്
ഒരു വെബ്സൈറ്റിനെ കുറിച്ച് നടന് വിനീത് പങ്കുവെച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ‘ആക്ടര്‍ വിനീത്’ എന്ന വെബ്സൈറ്റുമായി ബന്ധമില്ല എന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വിനീത് വ്യക്തമാക്കി.
ആരോ ‘ആക്ടര്‍ വിനീത്’ എന്ന വെബ്സൈറ്റിന്റെ സ്ക്രീന്‍ഷോട്ട് എനിക്ക് അയച്ചുതന്നതാണ്. പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നു എന്നാണു വിനീത് ഫേസ്ബുക്കില്‍ വെബ്സൈറ്റിന്റെ സ്ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചത്.
വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് നായകനായ ചിത്രം ഒരുക്കിയത് നവാഗതനായ അഖില്‍ സത്യനാണ്.
വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകന്. നവാഗതനായ അഖില്‍ സത്യന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ‘റിയാസ്’ എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തില്‍ വിനീത് വേഷമിട്ടത്.